വീണ്ടും ഐപിഎല്ലിൽ ഒത്തുകളി ആരോപണം ഉയർന്നു. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീമിനെതിരെയാണ് ഒത്തുകളി ആരോപണം ഉയർന്നിരിക്കുന്നത്. ജയ്പൂരിൽ ലക്നൗവിനെതിരെ നടന്ന മത്സരത്തിലാണ് ഒത്തുകളി നടന്നതെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ജയദീപ് ബിഹാനി ആരപോണമുയർത്തിയത്.
ലക്നൗനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ രണ്ടു റൺസിനായിരുന്നു തോറ്റത്. അവസാന ഓവറിൽ ഒൻപത് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് ആവേശ് ഖാൻ പ്രതിരോധിക്കുകയായിരുന്നു. ഷിമ്രാൺ ഹെറ്റ്മയർ മൂന്നാം പന്തിൽ പുറത്തായി. ശുഭം ദൂബെയ്‌ക്ക് വിജയലക്ഷ്യം എത്തിപ്പിടിക്കാനുമായില്ല. ഇതോടെ രാജസ്ഥാൻ ആറാം തോൽവി വഴങ്ങുകയായിരുന്നു.
വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ യുവതാരങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് അദ്ദേഹം ചാനൽ ചർച്ചയിൽ ചോദിച്ചത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടരുമെന്ന് തോന്നിച്ചെങ്കിലും നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് ശേഷിക്കെ 178 റൺസെടുക്കാനാണ് സാധിച്ചത്.