ന്യൂഡൽഹി: പാർലമെന്റിന്റെ മഹത്വം ആവർത്തിച്ച് വ്യക്തമാക്കി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റ് പരമോന്നതമെന്ന് പറഞ്ഞ ധൻഖർ അതിന് മുകളിൽ ഒരു അധികാര കേന്ദ്രത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഡൽഹി സർവകലാശാലയിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ഉപരാഷ്‌ട്രപതിയുടെ വാക്കുകൾ.
‘ പാർലമെന്റ് പരമോന്നതമാണ്. ഭരണഘടന ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവർക്കാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ,ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതിലെ പരമാധികാരികൾ അവരാണ്. പാർലമെന്റിന് മുകളിൽ ഒരു അധികാരത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ല”- അദ്ദേഹം ചൂണ്ടിക്കാട്ടി.















