ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ തൊയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി. പാകിസാതിൻ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. പ്രാദേശിക ഭീകരൻ ഉൾപ്പെടെ ആറംഗ സംഘമായിരുന്നി ആക്രമണത്തിന് പിന്നിൽ. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്താൻ അറിയിച്ചു.
ഭീകരർ ബൈക്കുകളിലായാണ് എത്തിയതെന്നും വിവരമുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിലവിൽ തിരച്ചിൽ തുടരുകയാണ്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക ഭീകരസംഘടനയായ ദി റെസിസ്റ്റർസ് ഫ്രണ്ടിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.
ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനായ ഹാഫിസ് സായീദിന്റെ അടുത്ത കൂട്ടാളിയാണ് സൈഫുള്ള കസൂരി. സൈനിക വേഷത്തിലാണ് ഭീകരർ സ്ഥലത്തെത്തിയത്. എൻഐഎ സംഘം പഹൽഗാമിലേക്ക് തിരിച്ചിട്ടുണ്ട്. കാൽനടയായി മാത്രം എത്തിച്ചേരാവുന്ന മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടിലാണ് ആക്രമണം നടന്നത്.















