തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം. റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട് യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ്
മോസ്കോയിലെ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെയാണ് ഡൽഹിലെത്തിച്ചത്. ഇദ്ദേഹം ഇന്നുതന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു.
മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ ജയിന്‍ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായി. മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു.
പൊലീസിന്റെ സഹായത്തോടെ ആർമി ക്യാമ്പിലേക്ക് പോവുകയാണെന്നുള്ള ജെയിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം.
ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളോട് ഫോണിൽ സംസാരിച്ചു.















