ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാഗ് സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ മുൻപ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നുവെന്ന് കശ്മീർ പൊലീസ്. കർഷക കുടുംബത്തിൽ നിന്നുള്ള ഇയാൾ പിജി വരെ പഠിച്ചിട്ടുണ്ട്. രണ്ട് സഹോദരങ്ങളുണ്ട്.
കോളജ് പഠനകാലത്താണ് വിഘടനവാദികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്കര ചടങ്ങിൽ ഇയാൾ രഹസ്യമായി പങ്കെടുത്തിരുന്നു. 2018 ലാണ് ഇയാളെ കാണാതായത്. ഇയാൾ വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് കടന്നുവെന്നാണ് വിവരം. ലഷ്കർ ഇ തൊയ്ബയിൽ ചേർന്ന ഇയാൾ പാകിസ്താനിൽ നിന്നും ആയുധപരിശീലനം നേടി. കഴിഞ്ഞ വർഷമാണ് മറ്റ് ഭീകരർക്കൊപ്പം കശ്മീരിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് നിഗമനം. രജൗരി, പൂഞ്ച് മേഖലിലെ വനമേഖലയിൽ ഒളിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം.
ഇന്നലെ രാത്രി പഹൽഗാം ഭീകരാക്രണത്തിൽ പങ്കെടുത്ത കശ്മീരി ഭീകരരായ ആസിഫ് ഷെയ്ഖ്, ആദിൽ ഹുസൈൻ എന്നിവരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. അർദ്ധരാത്രിയാ ണ് വീട് നിലംപരിശാക്കിയത്. ആദിൽ ഹുസൈന്റെ വീട് ഐഇഡികൾ ഉപയോഗിച്ച് തകർത്തപ്പോൾ, ആസിഫ് ഷെയ്ഖിന്റെ വീട് ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.