ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വൻ വെടിവയ്പ്പ്. പാകിസ്താൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. ഇന്ത്യ- പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ സൈന്യത്തിന് നേരെ വെടിവയ്പ്പ് നടന്നത്. ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിട്ടില്ല. ചെറിയ തോക്കുകൾ ഉപയോഗിച്ച് പാക് പട്ടാളം വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യ- പാകിസ്താൻ വെടിനിർത്തൽ കരാർ റദ്ദാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. സ്നൈപ്പർ ആക്രമണങ്ങളിലൂടെയും ഷെല്ലാക്രമണത്തിലൂടെയും പാകിസ്താൻ പലവട്ടം വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. ഇതോടെയാണ് നിർണായക നീക്കവുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.
കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള വെടിവയ്പ്പിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡറെ വധിച്ചു. വെടിവയ്പ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.















