വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ 5 രൂപ ഈടാക്കും; ശബരിമലയില്‍ ഭക്തജന സഹായ നിധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ 5 രൂപ ഈടാക്കും; ശബരിമലയില്‍ ഭക്തജന സഹായ നിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 01:28 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിനായി പ്രത്യേക ഭക്തജന സഹായ നിധി രൂപീകരിക്കുന്നു. സുമനസുകളില്‍ നിന്നും അയ്യപ്പഭക്തരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് സഹായ നിധി രൂപീകരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ താത്പര്യമുള്ളവര്‍ക്ക് 5/- രൂപ ഭക്തജന സഹായ നിധിയിലേക്ക് സംഭാവന നല്‍കാം. ഇത് നിർബന്ധമല്ലെന്നാണ് ബോർ‍ഡിന്റെ വാദം. ശബരിമല തീര്‍ത്ഥാടനത്തിനിടയില്‍ അപകടത്തില്‍പ്പെടുന്ന ഭക്തര്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. അപകടത്തില്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍ 5 ലക്ഷം രൂപ ഇന്‍ഷ്വറസ് തുക ആയി ലഭിക്കും. ഈ പദ്ധതിയുടെ പ്രീമിയം തുക മുഴുവന്‍ നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അടയ്‌ക്കുന്നത്.

എന്നാല്‍ ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന സ്‌കീമുകള്‍ നിലവിലില്ല. 2011-ലെ പുല്ലുമേട് ദുരന്തത്തിന് ശേഷം സുമസ്സുകളില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നും തുക സ്വീകരിച്ച് ഒരു ഭക്തജന സഹായ നിധി രൂപീകരിക്കണമെന്ന്   ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.  വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തജനങ്ങളില്‍ അസുഖം മൂലം മരണപ്പെടുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടത്തക്ക രീതിയില്‍ ഭക്തജന സഹായ നിധി രൂപീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.

അതിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ അഞ്ചു രൂപ ഈടാക്കും. സുമനസകളില്‍ നിന്നും സഹായം സ്വീകരിക്കും. ഇങ്ങനെ സമാഹരിക്കുന്ന തുക ഭക്തജന സഹായ നിധിയായി ദേവസ്വം കമ്മീഷണറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കും. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം പോലെയുള്ള അസുഖങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ക്ക് ഭക്തജന സഹായ നിധിയില്‍ നിന്നും 3 ലക്ഷം രൂപ വീതം നല്‍കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെ മരിച്ചവരുടെ എണ്ണം യഥാക്രമം 44, 49 എന്നിങ്ങനെയാണ്.

Tags: SABARIMALAdonationQueuevirtual5 rupee
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies