കുടുംബത്തെ പറഞ്ഞാൽ മിണ്ടാതിരിക്കില്ല; ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകം; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നീരജ് ചോപ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തെ പറഞ്ഞാൽ മിണ്ടാതിരിക്കില്ല; ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകം; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 01:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി താൻ നേരിടുന്ന വ്യാപകമായ വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ജാവലിൻ മത്സരമായ നീരജ് ചോപ്ര ക്ലാസിക്കിലേക്ക് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ക്ഷണിച്ചതാണ് നീരജിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇടയാക്കിയത്.

അർഷാദിന്റെ ക്ഷണിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രാജ്യത്തെ മുഴുവൻ നടുക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചും ഒരു നീണ്ട പ്രസ്താവന നീരജ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്തു. അർഷാദിനുള്ള ക്ഷണം ഒരു അത്‌ലറ്റ് മറ്റൊരു അത്‍ലറ്റിന് നൽകുന്നത് മാത്രമായിരുന്നെന്നും ക്ഷണക്കത്ത് അയച്ചത് പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസം മുൻപായിരുന്നുവെന്നും നീരജ് ചൂണ്ടിക്കാട്ടി.

എന്നിട്ടും ഒരു യുക്തിയുമില്ലാത്ത സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്നത് വേദനാജനകമാണെന്ന് താരം പറഞ്ഞു. “ഇത്രയും വർഷങ്ങളായി ഞാൻ എന്റെ രാജ്യത്തെ അഭിമാനത്തോടെ കൊണ്ടുനടന്നു,. എന്നിട്ടും എന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. ഒരു കാരണവുമില്ലാതെ എന്നെയും എന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്ന ആളുകളോട് ഞാൻ എന്നെത്തന്നെ വിശദീകരിക്കേണ്ടിവരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഞങ്ങൾ ലളിതമായി ജീവിക്കുന്നവരാണ്. ദയവായി ഞങ്ങളെ മറ്റൊന്നുമാക്കരുത്. ചില മാധ്യമങ്ങൾ എനിക്ക് ചുറ്റും സൃഷ്ടിച്ച നിരവധി തെറ്റായ വിവരണങ്ങളുണ്ട്, പക്ഷേ ഞാൻ പ്രതികരിക്കുന്നില്ല എന്ന കാരണത്താൽ അത് സത്യമാകുന്നില്ല,” നീരജ് പറഞ്ഞു

പാരീസ് സ്വർണം നേടിയതിന് ശേഷം നദീമിനെ തന്റെ മകനെന്ന് വിശേഷിപ്പിച്ച അമ്മയുടെ ഒരുവർഷം മുൻപുള്ള പരാമർശം പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ചിലർ ബോധപൂർവം വീണ്ടും ചർച്ചയാക്കി മാറ്റുന്നുവെന്നും അന്ന് പ്രശംസിച്ചവർ തന്നെയാണ് ഇന്ന് വിമർശിക്കുന്നതെന്നും നീരജ് ചോപ്ര പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച നീരജ് ഇന്ത്യ ഇതിന് ശക്തമായ മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags: statementArshad Nadeemjavelin throwerInvitatiionNEERAJ CHOPRAcriticism
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies