ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 01:57 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10:43 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എൺപത്തിനാല് വയസ്സായിരുന്നു.

ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആർഒ  മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി)  ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു.  ബഹിരാകാശ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

സി.എം. കൃഷ്ണസ്വാമി അയ്യരുടെയും  വിശാലാക്ഷിയുടെയും  മകനായി  1940 ഒക്ടോബർ 24  ന്  അദ്ദേഹം ജനിച്ചത്.   തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ശ്രീ രാമ വർമ്മ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ സർവ്വകലാശാലയിൽ നിന്നും സയൻസിൽ ഓണേഴ്സ് ഡിഗ്രിയും ഫിസിക്സിൽ എംഎസ്സിയും കരസ്ഥമാക്കി. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നീ  മേഖലകളിലായി 240-ലധികം പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐഎസ്ആർഒയുടെ സുപ്രധാനമായ പല നാഴികക്കല്ലുകൾക്ക് അടിത്തറ പാകിയതും  ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയതും കസ്തൂരിരംഗൻ ചെയർമാനായ കാലത്താണ്.

പിഎസ്എൽവി വിക്ഷേപണത്തിനും ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (ജിഎസ്എൽവി) ആദ്യത്തെ  പരീക്ഷണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.  ഐആർഎസ്-1സി, 1ഡി, ഇൻസാറ്റ് തുടങ്ങിയ പ്രധാന ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചതും അദ്ദേഹം മേധാവിയായ കാലത്താണ് .

ചെയർമാനാകുന്നതിന് മുമ്പ്  ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായാണ് അദ്ദേഹം  പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്  ഇൻസാറ്റ്-2 സീരീസ്, ഐ.ആർ.എസ്.-1എ, ഐ.ആർ.എസ്.-1ബി റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ബഹിരാകാശ പേടകങ്ങളും രാജ്യം വികസിപ്പിച്ചത്.

 

Tags: SRO chairman K Kasturiranganisro
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies