പാലക്കാട്: ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആന്റോ എന്നിവരാണ് മരിച്ചത്. ആളിയാർ ഡാമിൽ അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഘം ഡാമിലെത്തിയത്. കുളിക്കുന്നനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസിലും ഫയർഫോഴ്സിലും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൊളളാച്ചിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















