തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം.
മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് എന്നതാണ് നിബന്ധന. ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തന അനുമതി നൽകുന്നത്.
വാർഷിക ലൈസൻസ് ഫീസായി 10 ലക്ഷം രൂപയാണ് കമ്പനികൾ നൽകേണ്ടത്. മറ്റ് മദ്യവിൽപ്പന ശാലകളുടെ എല്ലാ നിയമങ്ങളും ഐടി കമ്പനികൾക്കും ബാധകമാണ്.















