മലപ്പുറം: താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം അരീക്കോടും . മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്കൂൾ പത്താം ക്‌ളാസ് വിദ്യാർത്ഥി വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ഡിസംബറിൽ മുബിനും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്പോർട്സ് ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ സ്കൂളിന് സമീപത്ത് വച്ച് സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ആറോളം വിദ്യാർത്ഥികൾ
അക്രമി സംഘത്തിലുണ്ടായിരുന്നു. കണ്ണിനും മുഖത്തും തലയ്‌ക്കും പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
അരിക്കോട് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. താമരശ്ശേരി ഷഹബാസിന്റേതിന് സമാനമായ അനുഭവം ആർക്കും ഉണ്ടാകാൻ പാടില്ലെന്നും അക്രമികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.















