ടെലിവിഷൻ താരവും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. ലിവർ സിറോസിസിനെ തുടർന്നായിരുന്നു പീയുഷ് പൂരേയുടെ അന്ത്യം. 48 വയസ് മാത്രമാണ് പീയുഷിനുണ്ടായിരുന്നത്. വിവാഹമോചനത്തിന് രണ്ടുമാസത്തിന് ശേഷമാണഅ പീയുഷ് മരിക്കുന്നത്. ഇതോടെ നടിക്കെതിരെയും വിമർശനമുയർന്നു. സെലിബ്രറ്റി സ്റ്റാറ്റസിലേക്ക് ഉയർന്നതോടെ ഭർത്താവിനെ ഉപേക്ഷിച്ചതാണെന്നടക്കം വാർത്ത പരന്നു. ഇതോടെയാണ് നടി വിവാഹമോചനത്തിനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയത്. പീയുഷിന്റെ മദ്യപാന ആസക്തിയാണ് കുടുംബം ഇല്ലതാക്കിയതെന്നും അവർ പറഞ്ഞു.
എന്റെ ദാമ്പത്യം സംരക്ഷിക്കാൻ എല്ലാ വഴികളും നോക്കി. പക്ഷേ എല്ലാം എന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറമായിരുന്നു. അദ്ദേഹത്തെ ലഹരിമുക്ത കേന്ദ്രത്തിൽ അയച്ചിട്ടും ഫലമുണ്ടായില്ല. ഞങ്ങളുടെ രണ്ടുകുടുംബവും എല്ലാം വഴികളും നോക്കി അദ്ദേഹത്തെ തിരികെ കൊണ്ടുവരൻ. പക്ഷേ മദ്യപാന ആസക്തി അദ്ദേഹത്തെ തകർത്തു. അത് ഞങ്ങളെയും ബാധിച്ചു.—ശുഭാംഗി പറഞ്ഞു.
2003-ലാണ് ശുഭാംഗിയും പീയുഷും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് 2005ൽ അഷിയെന്നൊരു മകളും ജനിച്ചു. 19വർഷത്തെ ദാമ്പത്യത്തിനൊനുടുവിൽ ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും വേർപിരിയുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഷണലായി ജോലി ചെയ്യുന്ന ആളായിരുന്നു പീയുഷ്.
കസൗതി സിന്ദഗി കേ, കസ്തൂരി , ചിദിയാ ഘർ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ ശുഭാംഗി അത്രേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നിലവിൽ, ഭാബിജി ഘർ പർ ഹേ എന്ന ഹാസ്യ പരമ്പരയിൽ അംഗൂരി ഭാഭിയായി അഭിനയിക്കുന്നു. സി കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം.