ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലുള്ള മച്ചിൽ ഏരിയയിലാണ് ഭീകരരുടെ ഒളിസങ്കേതം സ്ഥിതിചെയ്തിരുന്നത്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒളിത്താവളം കണ്ടെത്തുകയായിരുന്നു,. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ഇന്ത്യൻ സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. 5 എകെ-47 റൈഫിളുകൾ, 8 എകെ-47 മാഗസീനുകൾ, പിസ്റ്റൽ, പിസ്റ്റൽ മാഗസീൻ, എകെ-47ന്റെ 660 തിരകൾ, തുടങ്ങി നിരവധി വെടിക്കോപ്പുകൾ സുരക്ഷാസേന പിടിച്ചെടുത്തു.















