തിരുവനന്തപുരം: കേരളത്തിന്റെ മഹാനായ ചരിത്ര പണ്ഡിതനായിരുന്നു അന്തരിച്ച എം ജി എസ് നാരായണൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
“ഇടത് ചരിത്രകാരന്മാർ ചരിത്ര രചനയിൽ നടത്തിയ രാഷ്‌ട്രീയ ഇടപെടലുകളെ അദ്ദേഹം നിരന്തരം എതിർത്തിരുന്നു. വ്യാജ ചരിത്ര നിർമ്മിതികളെ തുറന്നു കാട്ടി. രാഷ്‌ട്രീയ താല്പര്യങ്ങൾക്കനുസരിച്ചല്ല ചരിത്ര പഠനം നടത്തേണ്ടത് എന്ന നിലപാട് എംജിഎസ് എക്കാലവും സ്വീകരിച്ചു. കേരളത്തിന്റെ മധ്യകാല ചരിത്രത്തേപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ പ്രധാനപ്പെട്ടവയാണ്. ചേര രാജാക്കന്മാരെപ്പറ്റി ആധികാരിക പഠനം നടത്തി അദ്ദേഹം ശ്രദ്ധ നേടി. തനിക്ക് ശരിയെന്നു തോന്നുന്നത് ആരെയും ഭയക്കാതെ അദ്ദേഹം പറഞ്ഞു. ഒന്നര പതിറ്റാണ്ടു കാലം കാലിക്കറ്റ് സർവകലാശ്ശാല ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശരിയായ ചരിത്ര പഠനം അദ്ദേഹം നൽകി.”
ഊഹങ്ങൾ വെച്ചുള്ള ചില കേന്ദ്രങ്ങളുടെ ചരിത്ര രചനയെ അദ്ദേഹം എക്കാലവും എതിർത്തിരുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം ജി എസിന്റെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലെത്തി ബിജെപി അധ്യക്ഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.















