താരശോഭയിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് പ്രകാശനം നടന്നു. വെള്ളിയാഴ്‌ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്. ഫ്രാഗ്രന്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജുവിത്സൻ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ,ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ്, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ
എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവവ്വഹിച്ചത്.
നായിക. സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ചടങ്ങിനുണ്ടായിരുന്നു.
അടുത്ത ഒമ്പതിന് എന്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്, അതിന്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇവിടെയുണ്ട്.അതുകൊണ്ട് ഇക്കൂട്ടത്തിൽ എന്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ്. – ദിലീപ് ഓർമ്മിപ്പിച്ചു. നായിക സാരംഗിയും സംഘവും അവതരിപ്പിച്ച നൃത്തവും ഏറെ കൗതുകമായി. ശബരീഷ് വർമ്മക്കും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചു.മെയ് ഇരുപത്തിമൂന്നിനാണ് ചിത്രം ബിഗ് സ്ക്രീനിലെത്തുന്നത്.















