തിരുവനന്തപുരം: കോളറ ബാധിച്ച് വയോധികൻ മരിച്ചു. കവടിയാർ സ്വദേശിയായ 63 കാരനാണ് മരിച്ചത്. കൃഷി വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഏഴ് ദിവസം മുൻപാണ് ഇദ്ദേഹം മരിച്ചത്.
പനി, വയറ്റളക്കം എന്നിവയെ തുടർന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാം ദിവസം മരണം സംഭവിക്കുകയായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഒരു ഇടവേളയ്‌ക്കു ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലിനമായ ജലത്തിലുടെ പകരുന്ന രോഗമാണ് കോളറ. തിരുവന്തപുരം നഗരഹൃദയത്തിൽ ഇത്തരം ഒരു മരണം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മരണപ്പെട്ട വ്യക്തി പല സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നയാളാണ്. രോഗം ബാധിച്ചത് യാത്രയ്‌ക്കിടെ ആയിരിക്കാമെന്നും അധികൃതർ പറഞ്ഞു. എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിച്ചുവരികയാണെന്നും പ്രദേശത്തെവെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുമെന്നുംജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.















