സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത് ; മനോ തങ്കരാജ് വീണ്ടും അകത്ത്; മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സ്റ്റാലിൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത് ; മനോ തങ്കരാജ് വീണ്ടും അകത്ത്; മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സ്റ്റാലിൻ

ലൈംഗികാധിക്ഷേപവിവാദം പൊൻമുടിയ്ക്കും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി നൽകിയ അന്ത്യശാസനം സെന്തിൽ ബാലാജിയ്ക്കും വിനയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 06:40 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മന്ത്രിമാരായിരുന്ന വി. സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജി വെച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍നിന്ന് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി രാജിവെച്ചു. മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ 28-ന് മുന്‍പ് രാജിവയ്‌ക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.തുടർന്ന് ശെന്തിൽ ബാലാജി ഞായറാഴ്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.

ശൈവ-വൈഷ്ണവ വിഭാഗങ്ങളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തെ തുടർന്ന് വനംമന്ത്രി കെ പൊന്‍മുടിയും സ്റ്റാലിൻ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.താൻ നടത്തിയ അശ്ളീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷവും പ്രമുഖ വനിതകളും ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും ഞായറാഴ്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കു മുന്നില്‍ രാജി സമര്‍പ്പിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് ഇവർ രാജി വെച്ചത്.
സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിനും എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പ് ഭവന മന്ത്രി എസ്. മുത്തുസാമിക്കും അധിക ചുമതലയായി നല്‍കി. ആര്‍.എസ്. രാജകണ്ണപ്പന്‍ നിലവിലുള്ള പാല്‍, ക്ഷീര വികസന വകുപ്പിനു പുറമേ, ഇനി പൊന്‍മുടി കൈകാര്യം ചെയ്തിരുന്ന വനം, ഖാദി വകുപ്പുകളുടെകൂടി മേല്‍നോട്ടം കൂടി വഹിക്കും.മുന്‍ പാല്‍, ക്ഷീര വികസന വകുപ്പ് മന്ത്രിയായിരുന്ന പദ്മനാഭപുരം നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ടി. മനോ തങ്കരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു.

Tags: mk stalinSenthil BalajiK.Ponmudi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies