തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്.
ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമാന സന്ദേശം എത്തി. രാജ് ഭവനിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. പിന്നാലെ സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് സ്ക്വാഡ് പരിശോധ തുടങ്ങി.
രണ്ടാഴ്ചയ്‌ക്കിടെ തിരുവനന്തപുരം നഗരത്തിൽ 16 തവണയാണ് വ്യാജ ബോംബ് ഭീഷണി. എന്നാൽ ഇതുവരെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിനായിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇന്നലെ സന്ദേശം എത്തിയത്.















