ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 05:53 pm IST
FacebookTwitterWhatsAppTelegram

സ്പെയിൻ, പോർച്ചു​ഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന ന​ഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ Renfe നൽകുന്ന വിവരമനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.30ഓടെയാണ് സ്പെയിനിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഇതോടെ ട്രെയിൻ ​ഗതാ​ഗതം സ്തംഭിച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതിന് ശേഷം ഒറ്റ സ്റ്റേഷനിൽ നിന്നുപോലും ട്രെയിൻ പുറപ്പെട്ടിട്ടില്ല.

സ്പെയിനിലെ പ്രധാന ന​ഗരങ്ങളിലൊന്നായ ബാഴ്സലോണയിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്. മാഡ്രിഡിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് മന്ദിരവും രാജ്യത്തെമ്പാടുമുള്ള മെട്രോ സ്റ്റേഷനുകളും ഇരുട്ടിലായി. സ്പെയിനിൽ നടക്കുന്ന ടെന്നിസ് ടൂർണമെന്റായ മാഡ്രിഡ് ഓപ്പണിനെയും വൈദ്യുതി തടസം ബാധിച്ചു. സ്കോർബോർഡുകൾ ശൂന്യമായി. ടെന്നിസ് കോർട്ടിന് മുകളിൽ സ്ഥാപിച്ച ക്യാമറകൾ നിശ്ചലമായതോടെ മാച്ച് സ്തംഭിച്ചു. ബ്രിട്ടീഷ് താരമായ ജേക്കബ് ഫിയർലീ ടെന്നിസ് കോർട്ടിൽ നിന്നുമടങ്ങി.

സ്പാനിഷ് എയർപോർട്ടുകളിലും വൈദ്യുതി നിലച്ചിരുന്നു. എന്നാൽ ആകസ്മിക സാഹചര്യത്തെ നേരിടാൻ ജനറേറ്ററുകൾ സജീവമായതിനാൽ എയർപോർട്ടിലെ പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കുന്നുണ്ടെന്നാണ് എയർപോർട്ട് ഓപ്പറേറ്റായ AENA അറിയിക്കുന്നത്. ട്രാഫിക് ലൈറ്റുകൾ നിലച്ചതിനാൽ മാഡ്രിഡ് സിറ്റിയിൽ ട്രാഫിക് ജാമുകൾ രൂപപ്പെട്ടു. സ്പെയിനിൽ രാജ്യവ്യാപകമായി വൈദ്യുതി തടസം നേരിടുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്.

പത്ത് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പോർച്ചു​ഗലിൽ തലസ്ഥാന ന​ഗരമായ ലിസ്ബണിലും വൈദ്യുതി തടസം നേരിട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലുമാണ് പ്രധാനമായും വൈദ്യുതി നഷ്ടപ്പെട്ടത്. പോർച്ചു​ഗീസ് വൈദ്യുതി വിതരണക്കാരായ E-Redes നൽകുന്ന പ്രതികരണമനുസരിച്ച് വൈദ്യുതി തടസത്തിന് കാരണം യൂറോപ്യൻ ഇലക്ട്രിസിറ്റി സംവിധാനത്തിൽ വന്ന തകരാറാണ്. ഫ്രാൻസിന്റെ ചില മേഖലകളെയും വൈദ്യുതി തടസം ബാധിച്ചിട്ടുണ്ടെന്ന് E-Redes അറിയിച്ചു. വൈ​ദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ ലിസ്ബണിൽ പലയിടത്തും ട്രാഫിക് ലൈറ്റുകൾ നിശ്ചലമായത് ​ഗതാ​ഗത സംവിധാനത്തെ പൂർണമായും തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

Tags: francespainPORTUGALPower Outage
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies