ലക്നൗ: മകളുടെ വിവാഹത്തിന് കരുതിയിരുന്ന സ്വർണവുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിപ്പോയ വാർത്ത കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാൾ അസാധാരണമായ മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 30 കാരനായ ചെറുമകനും 50 കാരിയായ അമ്മൂമ്മയും ഒളിച്ചോടി വിവാഹിതാരായി. യുപിയിൽ അംബേദ്കർ നഗറിലാണ് സംഭവം.
ഇന്ദ്രാവതിയും ആസാദും അടുത്തടുത്താണ് താമസിച്ചിരുന്നത്. നാല് മക്കളുടെ അമ്മയാണ് 50 കാരി. ഇരുവരും തമ്മിൽ വളരെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്ത ബന്ധുക്കളായതിനാൽ ആരും സംശയിച്ചില്ല. ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പാണ് ഭർത്താവ് ചന്ദ്രശേഖറിന് ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചത്. ചന്ദ്രശേഖർ ഇരുവരെയും ശാസിക്കുകയും ബന്ധം അവസാനിപ്പാൻ ആവശ്യപ്പെടുകുയും ചെയ്തു. ചന്ദ്രശേഖർ പൊലീസിനെ സമീപിച്ചെങ്കിലും ഇരുവർക്കും പ്രായപൂർത്തിയായതിനാൽ ഇടപെടാൻ പൊലീസ് വിസമ്മതിച്ചു. പിന്നാലെ ഇരുവരും ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷരായി വിവാഹം കഴിക്കുകയും ചെയ്തു.
ഇതിനിടെ ഭർത്താവിനെയും മക്കളെയും വിഷം കൊടുത്ത് കൊല്ലാൻ ഇന്ദ്രാവതിയും ആസാദും ഗൂഢാലോചന നടത്തിയെന്നും പറയപ്പെടുന്നു. ചന്ദ്രശേഖറിന്റെ രണ്ടാം ഭാര്യയാണ് ഇന്ദ്രാവതി. വിവരം അറിഞ്ഞ് തകർന്നുപോയ ചന്ദ്രശേഖർ ഭാര്യയുടെ മരണാനന്തരക്രിയ നടത്തിയെന്നും ദേശീയ മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.