വെടിയൊച്ച കേട്ടപ്പോഴും കോൺസ്റ്റബിളോ സെക്യൂരിറ്റി ഗാർഡുകളോ തിരിഞ്ഞ് നോക്കിയില്ല; ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എൻഐഎ വിലയിരുത്തൽ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വെടിയൊച്ച കേട്ടപ്പോഴും കോൺസ്റ്റബിളോ സെക്യൂരിറ്റി ഗാർഡുകളോ തിരിഞ്ഞ് നോക്കിയില്ല; ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എൻഐഎ വിലയിരുത്തൽ

Janam Web Desk by Janam Web Desk
Apr 29, 2025, 11:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത കൂട്ടകുരുതിക്ക് നേതൃത്വം നൽകിയ ലഷ്കർ ഭീകരൻ ഹാസിം മൂസ പാക് പട്ടാളത്തിലെ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പിലെ കമാൻഡറായിരുന്നു എന്ന് എൻഐഎ. ഭീകരാക്രമണം നടക്കുമ്പോൾ മെയിൽ ​ഗെയ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കശ്മീർ പൊലീസ് ഉദ്യോ​ഗസ്ഥനെയും മൂന്ന് സെക്യൂരിറ്റി ഗാർഡുകളെയും  എൻഐഎ ചോദ്യം ചെയ്യും. ബൈസരൺ വാലിയിലെ സിപ്‌ലൈൻ ഓപ്പറേറ്ററേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എൻഐഎ സംഘം വിവിധ ​ഗ്രൂപ്പുകളായാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

മെയിൻ ​ഗെയ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ  പക്കൽ തോക്കുണ്ടായിരുന്നു. എന്നാൽ വെടിയൊച്ച കേട്ടപ്പോഴോ ആളുകൾ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോഴോ ഭീകരരെ പ്രതിരോധിക്കാനുള്ള യാതൊരു ശ്രമവും പൊലീസ് ഉദ്യോ​ഗസ്ഥൻ നടത്തിയില്ലെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പുറമേ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ മൂന്ന് ​ഗാർഡുകളും  അക്രമം നടക്കുമ്പോൾ ആ ഭാ​ഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഭീകരർക്ക് തദ്ദേശീയരുട സഹായം ലഭിച്ചു എന്നാണ് എൻഐഎയുടെ വിലയിരുത്തൽ. അനന്തനാ​ഗ്, ത്രാൽ മേഖലയിലെ രണ്ട് വീടുകളിൽ ഭീകരർ താമസിച്ചതായും സൂചന ലഭിച്ചു. ഈ വീട്ടുകാരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സിപ്‌ലൈനിൽ നിന്നും മഹാരാഷ്‌ട്ര സ്വദേശി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ  ഓപ്പറേറ്റർ അള്ളാഹു അക്ബർ തക്ബീർ മുഴക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുടെ ഭീകരബന്ധവും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കൂടാതെ മരത്തിന്റെ മുകളിൽ നിന്നും ​പ്രാദേശിക വീഡിയോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളും എൻഐഎ പരിശോധിച്ച് വരികയാണ്. വെടിയൊച്ച കേട്ടതിന് പിന്നാലെ പ്രാണരക്ഷാർത്ഥം മരത്തിന്റെ മുകളിൽ കയറിയെന്നാണ് ഇയാൾ മൊഴി നൽകിയത്. സൈന്യം വന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് ഇയാൾ താഴേക്ക് ഇറങ്ങിയത്. ഈ ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാകും. കഴിഞ്ഞ ദിവസം എൻഐഎ സംഘം ക്രൈം സീൻ ബൈസരൺവാലിയിൽ പുനരാവിഷ്കരിച്ചിരുന്നു.

 

 

 

Tags: NIAPahalgam terror attack
ShareTweetSendShare

More News from this section

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

Latest News

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies