ലഹരിക്കേസിന് പിന്നാലെ വീണ്ടും ചർച്ചയായി റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെയുള്ള മീടു ആരോപണം. നാല് വർഷം മുമ്പ് ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്’ എന്ന കൂട്ടായ്മയിലൂടെയാണ് മിടു ആരോപണം പുറത്ത് വന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇതിൽ ഉന്നയിക്കുന്നത്. സുഹൃത്ത് ബന്ധത്തിലുള്ള സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കൂട്ടുകാരോട് നുണ പറയുന്നത് വേടന്റെ സ്വഭാവവമാണെന്നും സെക്ഷ്വൽ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞ് നിർബന്ധിക്കുമെന്നും ഇതിൽ പറയുന്നു.
‘സാധാരണ സംസാരത്തിനിടയിൽ അല്ലെങ്കിൽ പരിചയപ്പെട്ട് കഴിഞ്ഞാലുടനുള്ള സംസാരത്തിനിടെ സ്ക്വർട്ട് ചെയ്ത് തരട്ടെ എന്ന് ചോദിക്കും. മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിക്കുക. സെക്ഷ്വൽ ആയ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക. സെക്സ് ചെയ്യുമ്പോൾ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിർത്താതെ കൂടുതൽ വേദന ഉണ്ടാകുന്ന തരത്തിൽ തുടരുക. തങ്ങൾ തമ്മിൽ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക. സെക്ഷ്വൽ റിലേഷൻഷിപ്പിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകൾ സുഹൃദ്‌വലയങ്ങളിൽ പ്രചരിപ്പിക്കുക’തുടങ്ങി നിരവധി ആരോപണങ്ങളാണ് ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്’ കൂട്ടായ്മ ഉന്നയിച്ചത്.
2021 ജൂണിലാണ് ആരോപണം പുറത്ത് വന്നത്. റാപ്പർ എന്ന നിലയിൽ വേടൻ പ്രശസ്തി നേടിവരുന്ന സമയമായിരുന്നു അത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കുമ്പോഴാണ് ആരോപണം പുറത്ത് വന്നത്. ആരോപണങ്ങൾക്ക് പിന്നാലെ വേടൻ മാപ്പ് ചോദിച്ചിരുന്നു.