പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. നിരപരാധികളെയാണ് പാകിസ്താൻ ഭീകരവാദികൾ വെടിവച്ച് വീഴ്‌ത്തിയത്. ഒരുമണിക്കൂറോളം ഭീകരർ പഹൽഗാമിൽ ആൾക്കാരെ കൊന്നൊടുക്കുകയായിരുന്നു. എന്നിട്ടും എട്ടുലക്ഷത്തിൽ ഒരു പട്ടാളക്കാരൻ പോലും അവിടെയെത്തിയില്ല. പക്ഷേ അവർ പാകിസ്താനെയാണ് കുറ്റപ്പെടുത്തുന്നത്.
ഭീകരാവാദത്തെ ചുമക്കുന്നതും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നതും ഇന്ത്യ തന്നെയാണ്. എന്നിട്ട് അതിന്റെ പഴി പാകിസ്താന് മേലിടുമെന്നായിരുന്നു അഫ്രീദിയുടെ അധിക്ഷേപം. ഇതിനാണ് ശിഖർ ധവാൻ കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. കാർഗിലിലും തോറ്റു, ഇപ്പോൾ നിൽക്കുന്നതും ഏറെ താഴെയാണ്. ഇനിയും എത്ര നിങ്ങൾ നിലംപതിക്കും. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കി, സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കൂ—- എന്നാണ് ശിഖർ ധവാൻ എക്സിൽ കുറിച്ചത്.
Kargil mein bhi haraya tha, already itna gire hue ho aur kitna giroge, bewajah comments pass karne se acha hai apne desh ki taraqqi mai dimag lagao @SAfridiOfficial. Humein hamari Indian Army par bohot garv hai. Bharat Mata Ki Jai! Jai Hind!https://t.co/5PVA34CNSe
— Shikhar Dhawan (@SDhawan25) April 28, 2025















