അമൃത്സർ : പാകിസ്താന്റെ ഭീകരസംഘടനയായ ഐഎസ് ഭീകരരുടെ
ഭാഗമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഭീകരർ പിടിയിൽ. ഭീകരർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. വിദേശത്തുള്ള ഗുണ്ടാസംഘത്തിനും ബബ്ബർ ഖൽസയ്‌ക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റുമുട്ടലിനിടെ ഭീകരർ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസിന് നേരെ വെടിയുതിർക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. സാഹസികമായാണ് ഭീകരരെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഘത്തിൽ നിന്നും നിരവധി മാരകായുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. ഭീകരസംഘത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.















