കോഴിക്കോട്: തളി മഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം എന്ന് അറിയപ്പെടുന്ന വേദിയിലായിരുന്നു മുദ്രാവാക്യം വിളികൾ.
കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം നടന്നത്. താലികെട്ട് സമയത്താണ് വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തെ രാഷ്‌ട്രീയ വേദിയാക്കി മാറ്റിയത്. സാധാരണയായി തളി ക്ഷേത്രത്തിന്റെ അകത്താണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിന് വിപരീതമായാണ് കൈലാസ മണ്ഡത്തിൽ വിവാഹം നടത്തിയത്. ക്ഷേത്രോൽസവത്തോട് അനുബന്ധിച്ച് സംഗീതാർച്ചനയും പരിപാടികളും നടത്തുന്നിടമാണിത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയോടെയായിരുന്നു വിവാഹം.
ഹിന്ദു സംസ്കാരത്തെയും ക്ഷേത്ര പരിസരത്തെ ചടങ്ങുകളുടെ പാവനതയും തകർക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം നീക്കമെന്ന് ഹിന്ദു ഐക്യവേദി വിമർശിച്ചു. കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവഗാന മേളയ്‌ക്കെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ക്ഷേത്രവും ഉൽസവങ്ങളും ഇത്തരം പരിപാടിക്കുള്ള വേദിയല്ലെന്ന് കോടതി ശക്തിയുക്തം വ്യക്താക്കിയിരുന്നു. കോടതിക്ക് പുല്ലുവില കൽപ്പിക്കുന്ന തരത്തിneണ് തളി ക്ഷേത്രത്തിലെ വിപ്ലവ വിവാഹം. സംഭവം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസി സമൂഹം കടുത്ത അമർഷത്തിലും പ്രതിഷേധത്തിലുമാണ്.















