സൂര്യനായകനായി കാർത്തിക്ക് സുബ്ബരാജ് സംവിധാന ചെയ്ത റെട്രോ എന്ന ചിത്രം ഇന്നാണ് തിയറ്ററിലെത്തിയത്. ബിഗ് സ്ക്രീനിലെത്തും മുൻപ് ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ട്രെൻഡിംഗിൽ ഇടംപിടിച്ചിരുന്നു. എന്നാൽ റെട്രോയ്‌ക്ക് തണുപ്പൻ പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്നതെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
തിരക്കഥ പാളിയെന്നാണ് ആരാധകരുടെ വിമർശനം. കോമഡി ട്രാക്കുകൾ വർക്കൗട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവതരണം മോശമായെന്നാണ് നിരൂപകരും കുറിക്കുന്നത്. ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിലാണ് ചിത്രം വലിച്ചുനീട്ടിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പേരുടെ എക്സിലെ അഭിപ്രായം.
ടെക്നിക്കൽ ക്വാളിറ്റിയിൽ മികച്ച നിൽക്കുമ്പോഴും പിടിച്ചിരുത്തുന്ന തരത്തിലേക്ക് ചിത്രത്തെ അവതരിപ്പിക്കാൻ കാർത്തിക്ക് സുബ്ബരാജിന്റെ തിരക്കഥയ്‌ക്ക് കഴിഞ്ഞില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം. വ്യത്യസ്ത ലെയറുകളിലാണ് കാർത്തിക്കിന്റെ തിരക്കഥയുടെ പോക്ക്. കോമഡി,ലൗ ഭാഗങ്ങൾ ഇഴച്ചിലെന്നാണ് പ്രതികരണം. ആക്ഷൻ കൊറിയോഗ്രഫി മികച്ച നിൽക്കുന്നുണ്ടെങ്കിലും ചിത്രം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് വിലയിരുത്തലുകൾ. കാർത്തിക് സുബ്ബരാജിന്റെ മുൻകാല പരാജയ ചിത്രങ്ങളോടും അരാധകർ റെട്രോയെ താരതമ്യം ചെയ്യുന്നുണ്ട്.
#RetroFromToday #Retro pic.twitter.com/1z7TnB0x8c
— Shittier Tamil Movie Details (@TamilDetails) May 1, 2025















