ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്. വനിത പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ ശ്രമമാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് ശ്രമമെങ്കിൽ യുനുസിനും കൂട്ടർക്കും രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ലെന്ന് ബംഗ്ലാദേശ് ജമാഅത്ത് മേധാവി ഷഫീഖുർ റഹ്മാൻ മുന്നറിയിപ്പ് നൽകി. ഷെയ്ഖ് ഹനീസയുടെ പലായനം സൂചിപ്പിച്ച് കൊണ്ടാണ് അഞ്ച് മിനിറ്റ് പരാമർശം. തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുടെ കൂട്ടായ്മയായ ജാതിയ ഒലമ മഷായേഖ് എമ്മ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് യൂനുസിന് മുന്നറിയിപ്പ് ലഭിച്ചത്.
വനിത പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഇസ്ലാം വിരുദ്ധതയും, പാശ്ചാത്യ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകൾ ആരോപണം. പാർലമെന്ററി സീറ്റുകളുടെ എണ്ണം 600 ആക്കുക. 300 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ശുപാർശകൾ. അനന്തരാവകാശം, ലിംഗ സമത്വം എന്നിവ ഉറപ്പാക്കുന്നിന് കുടുംബ നിയമങ്ങൾ പരിഷ്കരിക്കാനും കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ ഇതെല്ലാം ശരിഅത്ത് വിരുദ്ധമാണ് എന്നാണ് മത മൗലികവാദികളുടെ വാദം. വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിക്കുന്നത് പോലെയാണ് ഇതെന്നായിരുന്നു ഇസ്ലാമിസ്റ്റുകളുടെ അഭിപ്രായം.
ഇസ്ലാമിക് മൂവ്‌മെന്റ് ബംഗ്ലാദേശ്, ബംഗ്ലാദേശ് ജമാഅത്ത്-ഇ-ഇസ്ലാമി, ബംഗ്ലാദേശ് ഖെലാഫത്ത് മജ്‌ലിസ്, ഇസ്ലാമിക് യൂണിറ്റി അലയൻസ് എന്നിവയുൾപ്പെടെ വിവിധ ഇസ്ലാമിക പാർട്ടികളുടെ ഉന്നത നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഷെയ്ഖ് ഹനീസ രാജ്യം വിട്ടതിന് പിന്നാലെ അധികാരത്തിൽ എത്തിയ ഇടക്കാല സർക്കാർ ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയായിരുന്നു. തീവ്ര മതസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം യുനുസ് നീക്കി. ജാഷിമുദ്ദീൻ റഹ്മാനി പോലുള്ള ഭീകരവാദിയെ വിട്ടയക്കുകയും ചെയ്തു. മതമൗലീകവാദികൾ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഹിന്ദു ന്യൂനപക്ഷങ്ങൾ കൂട്ടത്തൊടെ ആക്രമിക്കപ്പെട്ടത്,
.