ഷൈം ടോം ചാക്കോ നായകനാകുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവ്വഹിച്ചു.
എൻജിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ ചിത്രമായി അവതരിപ്പിക്കുന്ന അടിനാശം വെള്ളപ്പൊക്കം സംവിധാനം ചെയ്യുന്നത് ഏ.ജെ. വർഗീസാണ്. ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി,ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി യാണ് ഈ ടൈറ്റിൽ തിടമ്പേറ്റിയത്.തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമ്മിക്കുന്നത്.ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, പ്രേംകുമാർ, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,വിജയകൃഷ്ണൻ എം.ബി, എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു.ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ.ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.എഡിറ്റിംഗ് – ലിജോ പോൾ,കലാസംവിധാനം – ശ്യാം കാർത്തികേയൻ.















