അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടി വന്ന പ്രതിസന്ധികളും അറിയിക്കണമെന്നാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഇതിനൊപ്പം പിതാവ് സുധിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇതോടെ കമൻ്റുകളുമായി ആരാധാകരും രംഗത്തുവന്നു.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുൽ. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രാഹുൽ സുധിയുടെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. കോട്ടയത്തെ വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.
പ്രിയപെട്ടവരെ,
ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ….എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്‌ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു.
അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???
View this post on Instagram
“>