വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷരീഫ് ചൗധരി. ഇന്ത്യ എന്തെങ്കിലും അബദ്ധം പ്രവർത്തിക്കുകയാണെങ്കിൽ അതിന് പാകിസ്താനിൽ നിന്ന് ശക്തിയുക്തമായ പ്രതികരണമുണ്ടാകുമെന്നാണ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്.
ആക്രമണം എവിടെ തുടങ്ങണമെന്ന് ഇന്ത്യക്ക് തിരഞ്ഞെടുക്കാം, എന്നാൽ അത് എങ്ങോട്ട് പോകണമെന്നും എങ്ങനെ അവസാനിപ്പിക്കണമെന്നും പാകിസ്താൻ തീരുമാനിക്കും. രാജ്യത്തിന്റെ പരമാധികരത്തിനും സുരക്ഷയ്‌ക്കും വേണ്ടി ഏതറ്റം വരെയും പോകാനും പാകിസ്താന് മടിയില്ല.
പാക്കിസ്താൻ കരസേനയും നാവികസേനയും വ്യോമസേനയും കര, വ്യോമ, കടൽ മേഖലകളിൽ ഏതൊരു ആക്രമണത്തിനെതിരെയും പ്രതികരിക്കാൻ പൂർണ്ണ സജ്ജമാണെന്നും കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) മേധാവി ലഫ്റ്റനന്റ് ജനറൽ ചൗധരി പറഞ്ഞു. ഇന്ത്യയുടെ കണ്ടെത്തലുകൾ തള്ളിയ ഷരീഫ്. ചുരുങ്ങിയ സമയത്തിനുള്ള പാകിസ്താന്റെ പങ്ക് കണ്ടെത്താൻ ഇന്ത്യക്ക് എങ്ങനെ സാധിച്ചുവെന്നും പരിഹസിച്ചു.















