നിലമ്പൂർ : നിലമ്പൂരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ. യൂ ഡി എഫിനോട് വിലപേശാനായി നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രതീതി സൃഷിടിക്കുകയാണ് മുൻ എം എൽ എ.
യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അന്‍വറിനെ മല്‍സരിപ്പിക്കാന്‍ തൃണമൂൽ ദേശീയ തലത്തിൽ ആലോചന നടത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ ശനിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും എന്നും പറയപ്പെടുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫ് മുന്നണിയുടെ ഭാഗമാക്കാന്‍ വിശദചര്‍ച്ച വേണമെന്ന യുഡിഎഫ് നിലപാട് പുറത്തു വന്നതിനെ തുടർന്നാണ് ഈ തന്ത്രം.യു.ഡി.എഫ് പ്രവേശനത്തിന് ഉപാധികൾ വയ്‌ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. നാളെ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് അൻവറിന്റെ നീക്കം.
പി.വി.അൻവർ തൃണമൂൽ വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്നും തൃണമൂലിൽ നിന്ന് മാറുന്നില്ലെങ്കിൽ പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. എന്നാൽ തൃണമൂലിന്‍റെ യുഡിഎഫ് പ്രവേശ തീരുമാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.
തൃണമൂൽ നേതൃത്വം പിവി അൻവറിനെ വിളിപ്പിച്ചു എന്നും കൂടിക്കാഴ്‌ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നിർദ്ദേശം എന്നുമാണ് റിപ്പോർട്ട്.
ശനിയാഴ്‌ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായാണ് കൂടിക്കാഴ്‌ച്ച നടക്കുമെന്നുംനാളത്തെ UDF യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ നിലമ്പൂരിൽ മത്സരിക്കുന്നതിലും തീരുമാനമെടുക്കും എന്നും പി വി ആണവറിനോട് അടുപ്പമുളള വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു.















