കൊച്ചി: ആഢംബര ഹോട്ടലിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി പരിശോധനയ്‌ക്കിടെയാണ് പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും പരിശോധന നടത്തിയത്.
മഞ്ചേരി സ്വദേശി നൗഷാദാണ് സ്പായുടെ ഉടമ. സ്പായുടെ മറവിലാണ് ലൈംഗിക ഇടപാട് നടന്നിരുന്നത്. ഹോട്ടലിലെ മൂന്നാം നിലയിൽ മൂന്ന് മുറികളാണ് നൗഷാദ് സ്പായിക്കായി വാടകയ്‌ക്ക് എടുത്തത്. ഇവിടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ച് നൽകും. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരനായ ജോസും പരിശോധന സമയത്ത് ഇവിടെയുണ്ടായിരുന്നു. കൊച്ചി സ്വദേശിയാണ് ഇയാൾ.
സ്ഥാനത്തിന്റെ മാനേജറായ യുവതിയും ഇന്നലെ പിടിയിലായിരുന്നു. ഇവരും കൊച്ചി സ്വദേശിനിയാണ്. ഇടപാടുകാരിൽ നിന്നും വൻ തുകയാണ് നൗഷാദ് ഈടാക്കിയിരുന്നതെങ്കിലും യുവതികൾക്ക് മാസശമ്പളമാണ് നൽകിയത്. 30,000 രൂപയാണ് മനേജരായ യുവതിടെ മാസശമ്പളം. ഇനിലക്കാരനായ ജോസിന് 20,000 രൂപ, യുവതികൾക്ക് 15,000 എന്നിങ്ങനെയാണ് പുറത്ത് വന്ന കണക്കുകൾ. എന്നാൽ യഥാർത്ഥ വരുമാനം ലക്ഷങ്ങൾ വരുമെന്നാണ് സൂചന. ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപ മാസം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.















