വിഴിഞ്ഞം പദ്ധതി: ലീഡറെ അഭിമാനത്തോടെ ഓർക്കുന്നു; കോൺഗ്രസും സിപിഎമ്മും കരുണാകരനെ മനഃപൂർവം മറക്കുന്നു: പത്മജ വേണുഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം പദ്ധതി: ലീഡറെ അഭിമാനത്തോടെ ഓർക്കുന്നു; കോൺഗ്രസും സിപിഎമ്മും കരുണാകരനെ മനഃപൂർവം മറക്കുന്നു: പത്മജ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 12:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോൾ കോൺഗ്രസും സിപിഎമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കെ കരുണാകരനെ മനഃപൂർവ്വം മറക്കുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പത്മജ ഇക്കാര്യം പറഞ്ഞത്.

പത്മജ വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉത്‌ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ച ശേഷമുള്ള മടക്ക യാത്രയിലാണ് ഞാനിപ്പോൾ. വിഴിഞ്ഞം നാളെ രാജ്യത്തിനായി തുറന്ന് നൽകുമ്പോൾ കോൺഗ്രസ്സും സി പി ഐ എമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മനഃപൂർവം മറക്കുന്ന ഒരു പേരുണ്ട് , കേരളത്തിന്റെ ലീഡർ ആയിരുന്ന എന്റെ അച്ഛനായ ശ്രീ കെ കരുണാകരൻ .

ഓർമ്മകൾക്ക് ഒരു 30 വർഷത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാൽ 1991 -1995 കരുണാകരൻ മന്ത്രിസഭാ കാലഘട്ടം. ആ സമയം ആണ് വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം വികസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തീരുമാനിയ്‌ക്കുന്നത്. അന്ന് തുറമുഖ മന്ത്രി ആയിരുന്നത് എം.വി രാഘവൻ ആയിരുന്നു. ഇരുവരും ചേർന്ന് അതിനുള്ള നടപടികൾ ആരംഭിച്ചു. BOT മോഡലിൽ ആയിരുന്നു നിർമ്മാണം പ്ലാൻ ചെയ്തത്. 1995 ൽ കുമാർ ഗ്രൂപ്പുമായി ലീഡർ MOU ഒപ്പ് വയ്‌ക്കുന്നു. പിന്നീട് സർക്കാർ മാറുന്നു, ഇ കെ നായനാർ മുഖ്യമന്ത്രി ആയി എത്തുന്നു. ഷൺമുഖദാസ് ആണ് അന്ന് തുറമുഖമന്ത്രി. പക്ഷെ BOT ഇടത് സർക്കാരിന് ബോധ്യപ്പെടാത്തതിനാൽ ഡ്രാഫ്റ്റ് തയ്യാറാക്കി എങ്കിലും പിന്നീട് അത് മുന്നോട്ട് പോയില്ല.

ഈ പദ്ധതിയെ ആവിഷ്കരിച്ച മനുഷ്യനെ മനഃപൂർവം മറന്ന് കൊണ്ടാണ് ഈ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ സംസാരിയ്‌ക്കുന്നത്. മാത്രമല്ല ഈ പദ്ധതിയെ മരവിപ്പിച്ച് നിർത്തുന്നതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വഹിച്ച പങ്ക് മറന്ന് കൊണ്ടാണോ ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഈ അവകാശവാദം ഉന്നയിയ്‌ക്കുന്നത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയ സമയം ഈ പദ്ധതിയ്‌ക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകാതിരുന്നത് അന്നത്തെ മലയാളി ആയ പ്രതിരോധ മന്ത്രി ആയിരുന്നു എന്നത് ജീവിച്ചിരിയ്‌ക്കുന്ന സത്യം മാത്രമാണ്.

ഇന്ന് അഭിമാനത്തോടെ കോൺഗ്രസ് ക്രെഡിറ്റ് അടിച്ച് കൊണ്ടിരിയ്‌ക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും കെ കരുണാകരൻ മാത്രമാണ് അന്ന് മുന്നിൽ നിന്നത്. മറ്റാരും ആ പദ്ധതിയുടെ കാര്യത്തിലും അദ്ദേഹത്തിനൊപ്പം നിന്നിരുന്നില്ല എന്നത് എനിയ്‌ക്ക് വ്യക്തിപരമായി അറിയുന്ന കാര്യമാണ്. കെ കരുണാകരൻ ആവിഷ്കരിയ്‌ക്കുന്ന, വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചവർ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാൻ ശ്രമിയ്‌ക്കുമ്പോൾ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാകും. ഇപ്പോൾ ആർജവം ഉള്ള ഒരു കേന്ദ്ര ഭരണകൂടം വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുമ്പോൾ അഭിമാനത്തോടെ ഓർക്കുന്നത് ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കണ്ട ലീഡറെ മാത്രം ആണ്.

Tags: K KarunakaranPadmaja VenugopalVizhinjam International Seaport Limited
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies