"ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ"; വളർത്തുനായ 'ഹാപ്പി'യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 04:15 pm IST
FacebookTwitterWhatsAppTelegram

തങ്ങളുടെ പ്രിയപ്പെട്ട ഗോൾഡൻ റിട്രീവർ നായ ഹാപ്പിയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് അംബാനി കുടുംബം. ഏപ്രിൽ 30 ന് മരണമടഞ്ഞ ഹാപ്പിക്കായി നാനാമേഖലകളിലുള്ളവരുടെ അനുശോചന സന്ദേശമെത്തുന്നുണ്ട്. തന്റെ ഊഷ്മളമായ സാന്നിധ്യം കൊണ്ടും സൗമ്യമായ ഇടപെടലിനും പേരുകേട്ട ഹാപ്പിക്ക് അംബാനി കുടുംബത്തിലെ ഒരംഗമെന്ന പരിഗണന ലഭിച്ചിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ എല്ലാ അവിസ്മരണീയ നിമിഷങ്ങളിലും ഹാപ്പി നിറസാന്നിധ്യമായിരുന്നു.

മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയാണ് ഹാപ്പിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നത്. ഒരു മൃഗസ്‌നേഹികൂടിയായ ആനന്ദ് വംശനാശഭീഷണി നേരിടുന്നതും ദുർബലവുമായ ജീവികളെ സംരക്ഷിക്കുന്നതിനായി ജാംനഗറിൽ സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രം-‘വൻതാര’ പ്രശസ്തമാണ്.

ഹാപ്പിയുടെ വിയോഗത്തെ തുടർന്ന് വൻതാരയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഹാപ്പിക്കായി ഒരു വികാരഭരിതമായ പ്രസ്താവന പങ്കുവച്ചു. “ഇന്ന്, ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ ഹാപ്പിക്ക് ഞങ്ങൾ വിടപറയുന്നു. സ്നേഹം നിറഞ്ഞ കണ്ണുകളും സന്തോഷം നിറഞ്ഞ ഹൃദയവുമുള്ള ഒരു സൗമ്യമായ ആത്മാവ്. അവന്റെ സാന്നിധ്യം എല്ലാ മുറികളിലും വെളിച്ചം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അഭാവം ആർക്കും നികത്താൻ കഴിയാത്ത ഒരു ഇടം അവശേഷിപ്പിച്ചു. ‘വന്താരിയൻ’ എന്ന പേര് അവൻ അഭിമാനത്തോടെ വഹിച്ചു – എല്ലാവരും അവനെ സ്നേഹിച്ചു. പ്രിയപ്പെട്ട ഹാപ്പി. നിങ്ങളെ എപ്പോഴും മിസ് ചെയ്യും.” പോസ്റ്റിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Vantara (@vantara)


ഹാപ്പിയുടെ വിയോഗവാർത്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ വഴി പങ്കുവെച്ചു, പൂക്കൾ കൊണ്ട് ഫ്രെയിം ചെയ്ത ഹാപ്പിയുടെ ഹൃദയസ്പർശിയായ പോസ്റ്ററും ഇതോടൊപ്പം ഉണ്ടായിരുന്നു. “പ്രിയപ്പെട്ട ഹാപ്പി, നീ എന്നേക്കും ഞങ്ങളുടെ ഭാഗമായിരിക്കും, ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. സ്വർഗ്ഗത്തിന്റെ നേട്ടം നമ്മുടെ നഷ്ടമാണ്” എന്നായിരുന്നു പോസ്റ്റിലെ കുടുംബത്തിന്റെ ആദരാഞ്ജലി. ഹാപ്പിയുടെ സ്മരണയ്‌ക്കായി ഒരു സ്വകാര്യ പ്രാർത്ഥനായോഗവും അംബാനി കുടുംബത്തിൽ നടന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Tags: Deathpet dogAMBANI FAMILYHappymourn
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies