പഞ്ചാബിലെ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ജില്ലകളിൽ നിന്നും പാക് ഡ്രോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലാണ് പാക് ഡ്രോണുകൾ കണ്ടെടുത്തത്. സമീപകാലത്ത് അന്താരഷ്‌ട്ര അതിർത്തിക്ക് സമീപത്തുനിന്നും ഇത്തരത്തിൽ കണ്ടെത്തുന്ന പാക് ഡ്രോണുകളുടെ എന്നതിൽ വൻ വർദ്ധനവാണ് ഉണ്ടയിട്ടുള്ളത്.
പഞ്ചാബ് പൊലീസുമായി സഹകരിച്ച് ബിഎസ്എഫ് സൈനികർ നടത്തിയ തിരച്ചിലിൽ ഗുർദാസ്പൂർ ജില്ലയിലെ ഷാഹൂർ കലാൻ ഗ്രാമത്തിനടുത്തുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ഒരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെടുത്തത്. അമൃത്സർ ജില്ലയിലെ ഭൈനി രജ്പുത്താന ഗ്രാമത്തോട് ചേർന്നുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ബിഎസ്എഫ് സൈനികർ മറ്റൊരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണും കണ്ടെടുത്തു.
അതിർത്തിക്കപ്പുറത്തുനിന്നുള്ള അനധികൃത ഡ്രോണുകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫ് ശക്തമായ സാങ്കേതിക പ്രതിരോധ നടപടികൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിനും ഭീകരവാദികളുടെ ശൃംഖലകൾ തകർക്കുന്നതിനും ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി പ്രവർത്തിക്കുന്നു.
ഏപ്രിൽ 24 ന്, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്‌എഫും പഞ്ചാബ് പൊലീസും നടത്തിയ തെരച്ചിലിൽ അതിർത്തിയിൽ നിന്ന് ആയുധങ്ങൾ, മയക്കുമരുന്ന്, ഡ്രോണുകൾ എന്നിവ കണ്ടെടുത്തിരുന്നു. മറ്റൊരു ഓപ്പറേഷനിൽ അമൃത്സർ ജില്ലയിലെ ദാവോക്ക് ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കേടായ ഒരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ, ഒരു പിസ്റ്റൾ, ഒരു മാഗസിൻ എന്നിവയും കണ്ടെടുത്തിരുന്നു.















