പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസമിന്റെയും മൊഹമ്മദ് റിസ്വാൻ എന്നിവരുടെയും പിസിബിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ വിലക്കി. ജാവലിൻ ത്രോ താരം അർഷദ് നദീമിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണിതും. പാകിസ്താന്റെ തണലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യ നയതന്ത്രപരമായി തിരിച്ചടികൾ പാകിസ്താന് നൽകാൻ തുടങ്ങിയത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടയ്‌ക്കുകയും പാകിസ്താനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനിലെ പ്രമുഖരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതും.
ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാൻ, നസീം ഷാ തുടങ്ങി പാകിസ്താൻ ടീമിലെ എല്ലാ അംഗങ്ങളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തു. നേരത്തെ പാകിസ്താൻ മുൻ താരമായ ഷെയ്ബ് അക്തറിന്റെ യുട്യൂബ് ചാനലും വിലക്കിയിരുന്നു.