മുംബൈ: വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ ഓഹരി വിപണികളില്‍ ജാഗ്രത പുലര്‍ത്തി മാറിനിന്ന സമയത്ത്, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) ദലാള്‍ സ്ട്രീറ്റില്‍ നടത്തിയത് വമ്പന്‍ ‘ഷോപ്പിംഗ്’. 2025 ഏപ്രില്‍ 30 വരെയുള്ള നാല് മാസത്തില്‍ ഡിഐഐകള്‍ 1.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മറുവശത്ത്, ഇതേ കാലയളവില്‍ ആഗോള നിക്ഷേപകര്‍ 1.12 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
ബിഎസ്ഇ മിഡ്കാപ്, ബിഎസ്ഇ സ്മോള്‍കാപ് സൂചികകള്‍ ഇതേ നാല് മാസത്തില്‍ യഥാക്രമം 8% ഉം 14% ഉം ഇടിഞ്ഞു. എന്നാല്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് ലാര്‍ജ് കാപുകളുടെ പിന്തുണയോടെ ഈ സമയത്ത് 2.69% നേട്ടമുണ്ടാക്കി.
തിരഞ്ഞെടുത്ത സ്റ്റോക്കുകളില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. ഉദാഹരണത്തിന്, ടീംലീസ് സര്‍വീസസിലെ ഓഹരി വിഹിതം ഡിഐഐകള്‍ മുന്‍ പാദത്തിലെ 34.59 ശതമാനത്തില്‍ നിന്ന് 2025 മാര്‍ച്ച് ആയപ്പോഴേക്കും 45.44% ആയി ഉയര്‍ത്തി. എഡബ്ല്യുഎല്‍ അഗ്രി-ബിസിനസ്, ടിബിഒ ടെക്, എൗഫിസ് സ്‌പേസ് സൊലൂഷന്‍സ് എന്നിവയിലെ ഓഹരികള്‍ ഡിഐഐകള്‍ 5 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു.
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്, ദി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഹാപ്പി ഫോര്‍ജിംഗ്‌സ്, സെന്റം ഇലക്ട്രോണിക്‌സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, സനാതന്‍ ടെക്‌സ്‌റ്റൈല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, സോണ ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മഹാനഗര്‍ ഗ്യാസ് എന്നിവ ഡിഐഐകള്‍ 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഓഹരികള്‍ ഉയര്‍ത്തിയ കമ്പനികളാണ്.















