തിരുവനന്തപുരം : വരുന്ന മൂന്നു മണിക്കൂറിൽ കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ നേടിയ മഴയ്‌ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
തിരുവനന്തപുരം കൊല്ലം കാസർഗോഡ് ജില്ലകളിലും നേരിയ മഴയ്‌ക്ക് സാധ്യതഎന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.തിരുവനന്തപുരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴപൊടുന്നനെ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി പിന്നാലെ നഗരത്തിൽ വാഹനക്കുരുക്കും രൂക്ഷമായി.
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ (ഞായറാഴ്ച) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.















