ന്യൂഡൽഹി: ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. ഗോവയിലെ ഷിർഗാവിലുള്ള ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം. സംഭവത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകണമെന്ന് അധികൃതർക്ക് നിർദേശം നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു.
ഗോവ, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി എത്തിയത്. പരിപാടി അവസാനിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. അപകട കാരണം അന്വേഷിച്ചുവരികയാണ്.