ന്യൂഡൽഹി: കരുത്ത് പ്രദർശിപ്പിച്ച് നാവികസേന. ഇന്ത്യൻ നാവികസേനയുടെ കപ്പൽ, അന്തർവാഹിനി, ഹെലികാേപ്ടർ എന്നിവ ഒരുമിച്ചുള്ള ചിത്രം എക്സിലൂടെ പങ്കുവച്ചു. തിരമാലകൾക്ക് മുകളിൽ, താഴെ, കുറുകെ നാവികക്കരുത്തിന്റെ ത്രിശൂലം എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
ഐഎൻഎസ് കൊൽക്കത്ത, ആധുനിക ലൈറ്റ് ഹെലികോപ്ടറായ ധ്രുവ്, സ്കോർപ്ലീൻ ക്ലാസായ അന്തർവാഹിനി എന്നിവയാണ് ചിത്രത്തിലുള്ളത്. പാകിസ്താൻ- ഇന്ത്യ സംഘർഷസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സേനകൾ. യുദ്ധകപ്പലുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് നാവികസേനയും സുസജ്ജമെന്ന് അറിയിച്ചിരുന്നു.
അത്യാനധുനിക വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ളവ നാവികസേന സമുദ്രമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദീർഘദൂര കപ്പൽവേധ മിസൈലുകൾ സേന പരീക്ഷിച്ചിരുന്നു. നേരത്തെ, യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തി. ഇതിന്റെ വീഡിയോയും നാവികസേന എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
Leave a Comment