നടൻ വിഷ്ണു ഗേവിന്ദൻ വിവാഹിതനായി. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതവും മനോഹരവുമായി വിവാഹം. അഞ്ജലി ഗീതയാണ് വധു. ഇരുവരുടെ കുടുംങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ നിമിഷങ്ങൾ കോർത്തിണക്കിയ മനോഹര വീഡിയോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി സിനിമാ താരങ്ങളും ഇരുവർക്കും ആശംസകൾ അറിയിച്ച് കമൻ്റുകൾ പങ്കുവച്ചിട്ടുണ്ട്.
‘വെറും സ്നേഹം, വഴക്കുകളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’…എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, ഗണപതി, അശ്വിൻ കുമാർ, അനുമോൾ, സംവിധായകൻ വിപിൻ ദാസ്, വിശാഖ് നായർ, ആൻസൻ പോൾ തുടങ്ങിയവരാണ് വിഷ്ണുവിനും അഞ്ജലിക്കും ആശംസകൾ നേർന്നത്. മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ ശ്രദ്ധയാകർഷിക്കുന്നത്.
ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ വിഷ്ണു സംവിധാന അരങ്ങേറ്റവും നടത്തിയിരുന്നു. മിസ്റ്റർ & മിസ് റൗഡി, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഉപചാരപൂർവ്വം ഗുണ്ടജയൻ, കുറി, അറ്റന്‍ഷന്‍ പ്ലീസ്, ജിഗർതണ്ടാ ഡബിൾ എക്സ് തുടങ്ങിയ സിനിമകളിൽ വിഷ്ണു ഗോവിന്ദൻ അഭിനയിച്ചിരുന്നു. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി.
View this post on Instagram
“>