കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. വഴിപാടായി ദിവസവും അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. 2018ലെ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനമാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് റദ്ദാക്കിയത്.
ക്ഷേത്രം തന്ത്രിയാണ് വിഷയത്തിൽ തീരുമാമെടുക്കേണ്ടതെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. ഉദയാസ്തമന പൂജ അഞ്ചെണ്ണമാക്കാനുള്ള നീക്കത്തിനെതിരെ ഒരു ഗുരുവായൂരപ്പൻ ഭക്തനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഷ്ടമംഗല്യ പ്രശ്നത്തിന്റെ പേരിൽ വരുമാനം കൂടി ലക്ഷ്യം വച്ചായിരുന്നു ദേവസ്വത്തിന്റെ നീക്കം
രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന തന്ത്രിയുടെ നിലപാട് കോടതി രേഖപ്പെടുത്തി. തന്ത്രി തീരുമാനമെടുക്കും വരെ ഉദയാസ്തമന പൂജാ വഴിപാടിൽ നിലവിലുള്ള രീതി തുടരാമെന്നും കോടതി അറിയിച്ചു.
ക്ഷേത്രം ഭരണ സമിതിയ്‌ക്കോ, സർക്കാരിനോ,ദേവസ്വം കമ്മീഷണർക്കോ ഗുരുവായൂർ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നും അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും കോടതി ഓർമ്മപ്പെടുത്തി. ദേവസ്വം നിയമപ്രകാരമാണ് ഹൈക്കോടതി നിരീക്ഷണം















