ന്യൂഡൽഹി: പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം നിരസിച്ച് റഷ്യ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രണത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ അപലിച്ച അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. റഷ്യയുടെ ഏറ്റവും നല്ല സുഹൃത്താണ് ഇന്ത്യയെന്നും ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ കൈക്കൊർക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. പുടിന്റെ വാക്കുകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഒപ്പം ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി പുടിനെ ക്ഷണിക്കുകയും ചെയ്തു.
റഷ്യയെ ഒപ്പം നിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പാക് ഭരണകൂടം. പിന്നാലെ പാക് മാദ്ധ്യമങ്ങൾ റഷ്യൻ പിന്തുണ എന്ന തരത്തിൽ വൻ പ്രചാരണവും നൽകിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കൊണ്ടാണ് പുടിൻ നേരിട്ട് വിളിച്ച് പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത്.
President Putin @KremlinRussia_E called PM @narendramodi and strongly condemned the terror attack in Pahalgam, India. He conveyed deepest condolences on the loss of innocent lives and expressed full support to India in the fight against terrorism. He emphasised that the…
— Randhir Jaiswal (@MEAIndia) May 5, 2025