കണ്ണൂർ: പയ്യന്നൂരിൽ സിനിമാ സഹ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. കാസർഗോൾഡ് സിനിമയുടെ സഹ സംവിധായകനായ നദീഷ് നാരായണനാണ് പിടിയിലായത്. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.
തിങ്കളാഴ്ച പയ്യന്നൂർ കണ്ടങ്കാളിയിലെ റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കുറേനാളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ സഞ്ചിരിച്ചിരുന്ന ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. നദീഷ് നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തു