കൊല്ലം : “ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ” എന്ന പ്രിയ കവിതയുടെ രചയിതാവ് ഇഞ്ചക്കാട് ബാലചന്ദ്രൻ ബിജെപിയുടെ ആദരവ് ഏറ്റു വാങ്ങി.ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടക്കുന്ന “വികസിത കേരളം” കൺവെൻഷൻ
ഇന്നലെ കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു നാടിന്റെ പ്രിയ കവിയെ ആദരിച്ചത്.
കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഇതിന്റെ ഫോട്ടോ ഉൾപ്പെടെ ഏറെ സന്തോഷത്തോടെ ഫേസ്‌ബുക്കിൽ പങ്കു വെക്കുകയും ചെയ്തു.
“തീർത്തും അപ്രതീക്ഷിതമായി ഒരു അംഗീകാരവുംഅനുമോദാനവും, ശ്രീ രാജീവ് ചന്ദ്രശേഖർ സ്വീകരിക്കുന്നു. കൊട്ടാരക്കരയിൽ നടന്ന മഹാസമ്മേളനം”, എന്നാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇതേതുടർന്ന് അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.