തെന്നിന്ത്യൻ സിനിമ താരം നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സാക്ഷിയായത്. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സംരഭകയാണ്.
കെ.ക്യു എന്ന ചിത്രത്തിലൂടെ 2013-ലാണ് ആൻസൺ പോൾ സിനിമയിൽ അരങ്ങേറുന്നത്. 2015 ൽ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ വിജയ് ബാബു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ജീത്തു ജോസഫ് ചിത്രം ഊഴം, ശിവകാർത്തികേയൻ ചിത്രമായ റെമോയിലൂടെ തമിഴിൽ അരങ്ങേറി. ആട് 2വിലും വില്ലനായി എത്തി.
മമ്മൂട്ടിക്കൊപ്പമുള്ള അബ്രഹാമിന്റെ സന്തതികൾ കരിയറിൽ ബ്രേക്കായി. കലാ വിപ്ലവം പ്രണയം, ഗാംബ്ലർ, തമ്പി, എ രഞ്ജിത് സിനിമ തുടങ്ങിയ ചിത്രങ്ങളും തുടർന്നു വന്നു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലെ കഥാപാത്രം കൂടുതൽ ജനപ്രീതി നൽകി.















