ചങ്ങനാശ്ശേരി: എന്‍.എസ്.എസ് സെക്രട്ടറിയായി ഹരികുമാര്‍ കോയിക്കലിനെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് ഹരികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. NSS ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിലവിലെ ജനറല്‍ സെക്രട്ടറിയായ ജി.സുകുമാരന്‍ നായര്‍ ചികിത്സയിൽ തുടരുന്നതിനിടെയാണ് തീരുമാനം.
ഭരണകാര്യത്തിൽ ജനറൽ സെക്രട്ടറിയെ സഹായിക്കാനാണ് സെക്രട്ടറിയെ നിയമിച്ചത്. മുമ്പ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ജി.സുകുമാരന്‍ നായര്‍ക്ക് ഇനിയും വിശ്രമം വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ് ഹരികുമാർ കോയിക്കൽ.