ഇസ്ലാമബാദ്: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന തെമ്മാടി രാഷ്ട്രത്തിന് സ്വന്തം മണ്ണിൽ നിന്നും തന്നെ തിരിച്ചടി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക് സൈനികരെ ബലൂച് വിമോചന പോരാളികൾ കൊലപ്പെടുത്തി. പാക് സൈനിക വാഹനം റിമോട്ട് കൺട്രോൾ ബോംബ് സ്ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ബലൂച് വിമോചന പോരാളികൾ പുറത്തുവിട്ടു. ഒപ്പം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വാർത്തക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ ഇനിയും തുടരുമെന്ന മുന്നറിയിപ്പും പാക് ഭരണകൂടത്തിന് ബലൂച് വിമോചന പോരാളികൾ നൽകി.
🚨 Baloch Liberation Army targeted a Pakistan Army vehicle in a remote controlled IED attack
12 Pak Armymen neutralized by BLA
Watch at 4:14 for the highly accurate blast!
https://t.co/bwslPZUu6H— The Khel India (@TheKhelIndia) May 8, 2025
പതിറ്റാണ്ടുകളായി കടുത്ത പൗരാവകാശ ലംഘനമാണ് ബലൂച് ജനത അനുഭവിക്കുന്നത്. ഇതിന്റെ പ്രതികരണമായാണ് സ്വതന്ത്ര രാഷ്‌ട്രം എന്ന ആശയം ബലൂച് വിമോചന പോരാളികൾ മുന്നോട്ട് വയ്‌ക്കുന്നത്. ധാതു സമ്പന്നമേഖലയായ ബലൂചിസ്താനിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ മാത്രമാണ് പാക് ഭരണകൂടത്തിന് താൽപ്പര്യമെന്ന് ആരോപണവും കാലങ്ങളായി ശക്തമാണ്. എന്നാൽ ബലൂചിസ്ഥാനിലെ ഏത് പ്രശ്നത്തിനും ഇന്ത്യയ്‌ക്ക് നേരെ വിരൽ ചൂണ്ടാനാണ് പാകിസ്താന് താൽപ്പര്യം.















