ഇന്ത്യ വീഴ്‌ത്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്ക് ട്രോൾ മഴ. സ്വന്തം പൗരൻമാർ തന്നെയാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷെഹബാസ് ഷെരീഫ് രാജ്യത്തെ ജനങ്ങളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. ഗീർവാണം മുഴക്കുമ്പോഴും ആത്മവിശ്വാസക്കുറവും ദുർഭലതയും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു.
“ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ വേഗത കണക്കിലെടുക്കുമ്പോൾ, യുദ്ധം അവസാനിച്ചാലും അദ്ദേഹത്തിന്റെ പ്രസംഗം അവസാനിക്കില്ല,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. “ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ് . രാഷ്ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ട നേതാക്കളുടെ മേലല്ല”, “അപ്പോൾ ഷഹബാസ് ഷരീഫിന്റെ ക്ലീഷേ പ്രസംഗത്തിൽ നിന്ന് പ്രതികാരം ചെയ്യാൻ പദ്ധതിയില്ലെന്ന് വ്യക്തമാണ്”, പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
” ഇന്നത്തെ ആക്രമണത്തിന് ഇന്ത്യ വില നൽകേണ്ടിവരും. കുട്ടികളടക്കം 26 സാധാരണക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ ഓരോ തുള്ളി രക്തത്തിനും ഞങ്ങൾ പ്രതികാരം ചെയ്യും,” ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ.
PM Shahbaz is looking under confidence and weak its not a good look. Just saying
— NOMAN SHAH (@nomanshaah) May 7, 2025
ملک کی سلامتی گئی تیل لینے ۔۔ مجھے “اپنے باس ” کی تعریف کرنی ہے ۔۔ یہ جنگ کے وقت کی تقریر ہے ہمارے وزیر اعظم کی ۔ 🫢
So it is clear from Shahbaz Shareef cliched speech that there is no plan to retaliate . #IndiaPakistanTensions #FreeImranKhan pic.twitter.com/zDAPyPkkcH— HAY (@yasiralihamza) May 7, 2025